കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെയും മകനെയും ഇ ഡി അറസ്റ്റ് ചെയ്തു

Advertisement

കൊച്ചി: കണ്ടല ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെയും മകനെയും അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ ഡി ഓഫീസില്‍ 10 മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അറസ്റ്റ് ചെയ്തത്.

രാവിലെ മുതല്‍ ഇവര്‍ കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

ബാങ്ക് സെക്രട്ടറി ബൈജുവിനെയും ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. മൂന്നാം തവണയുള്ള ഇഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്.

ബാങ്കില്‍ നടന്നത് ക്രമക്കേടാണെന്നും അഴിമതിയല്ലെന്നാണ് ഭാസുരാംഗന്റെ നിലപാട്. 101 കോടി രൂപയുടെ അഴിമതി നടന്നെന്ന വാദം ഒരു ഇടതു നേതാവിന്റെ കുപ്രചാരണമാണെന്നും നേരത്തേ പറഞ്ഞിരുന്നു.

കേസ് വന്നതിനെ തുടര്‍ന്ന് ഭാസുരാംഗന്റെ നേതൃത്വത്തിലുളള ഭരണസമിതി രാജിവച്ചിരുന്നു. സി പി ഐയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

Advertisement