നിലമ്പൂർ ചുങ്കത്തറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

Advertisement

മലപ്പുറം. നിലമ്പൂർ ചുങ്കത്തറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നു.കുറുമ്പലങ്ങോട് ഗവണ്മെന്റ് യുഡി സ്‌കൂളിന് സമീപമാണ് മൂന്ന് കാട്ടാനകൾ തമ്പടിക്കുന്നത്.ഇന്നലെ പുലർച്ചെ ജനവാസവ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ 24 മണിക്കൂർ പിന്നിട്ടിട്ടും തുരത്താനായില്ല.ഇന്ന് പുലർച്ചയോടെ സമീപത്തെ കാട്ടിലേക്ക് നീങ്ങിയെങ്കിലും പൂർണ്ണമായും ജനവാസ മേഖലയിൽ നിന്ന് പോയിട്ടില്ല.

കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു.നാട്ടുകാരും പരിഭ്രാന്തരാണ്.പൊലീസും വനപാലകരും ചേർന്ന് ആനകളെ തുരത്താനുള്ള ശ്രമം തുടരുകയാണ്.

file picture