സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ ശുദ്ധികലശം

Advertisement

ആലപ്പുഴ . സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ അച്ചടക്ക നടപടി. രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി

മുതിർന്ന അംഗങ്ങളിൽ ഒരാളായ എ പി ഗുരുലാലിനെ ഏരിയ സെന്ററിൽ നിന്ന് ഒഴിവാക്കി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുത്ത പ്രത്യേക യോഗത്തിൽ ആണ് നടപടി.

ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചെന്ന പരാതിയിലാണ് ഗുരുലാലിനെതിരെ നടപടി. പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ എസ് ഹാരിസിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.