വയനാട്ടിൽ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു

Advertisement

വയനാട്. താമസിച്ചിരുന്ന ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. തരുവണ പാലയാണയിലെ തേനോത്തുമ്മൽ വെള്ളൻ്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളൽ ഏറ്റ വെള്ളൻ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാൽ വെള്ളനും തേയിയും താൽക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ നിന്നാണ് തീ പടർന്നതെന്ന് സംശയമുണ്ട്. വെള്ളമുണ്ട പോലീസ് അന്വേഷണം നടത്തി വരികയാണ്