വാർത്താനോട്ടം

Advertisement

2023 നവംബർ 22 ബുധൻ

BREAKING NEWS

👉മലപ്പുറം ചുങ്കത്തറയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.ആന കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടരുന്നു.

👉അന്തരിച്ച
മുൻ. കരുനാഗപ്പള്ളി എം എൽ എ ആർ രാമചന്ദ്രൻ്റ സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ

👉നവകേരള സദസിൻ്റ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. നാളെ വയനാട് ജില്ലയിൽ

👉കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ സിപിഐ നേതാവ് ഭാസുരാംഗനേയും മകന്‍ അഖിലിനേയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റു ചെയ്തത്.

👉യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലെ മുന്‍ ജില്ലാ സെക്രട്ടറി അഭി വിക്രം അടക്കമുള്ളവരാണു കസ്റ്റഡിയിലായത്.

👉സാഹിത്യകാരി പി വത്സല അന്തരിച്ചു. 85 വയസായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരിയാണ്.

🌴 കേരളീയം 🌴

🙏കോഴിക്കോട് ജില്ലയില്‍ നവകേരള സദസ് നടക്കുന്ന ദിവസങ്ങളില്‍ വിവിധ മേഖലകളിലെ വിദ്യാഭ്യാസ ‘സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

🙏മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വ്വീസ് നടത്താന്‍ റോബിന്‍ ബസിന് നല്‍കിയ ഇടക്കാല അനുമതി ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകന്‍ മരിച്ച സാഹചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം പരിഗണിച്ചാണ് ഈ തീരുമാനം.

🙏രണ്ടാഴ്ചയായി എംവിഡി ഉദ്യോഗസ്ഥര്‍ ബസ് സര്‍വീസുകളെ അകാരണമായി വേട്ടയാടുകയാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍. എംവിഡി ഉദ്യോഗസ്ഥര്‍ അനാവശ്യമായി പിഴ ചുമത്തുകയാണ്. ബസുകളില്‍ നിന്ന് 7,500 രൂപ മുതല്‍ 15,000 രൂപ വരെ പിഴ ഈടാക്കിയെന്നും അസോസിയേഷന്‍ ആരോപിച്ചു.

🙏കരിങ്കൊടി കാണിച്ചതിനു മര്‍ദിച്ചവരെ തെരുവില്‍ നേരിടുമെന്ന കെപിസിസി അധ്യക്ഷന്റെ ഭീഷണി വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവില്‍ നേരിടുന്നതെല്ലാം ഒരുപാട് കണ്ടതാണ്. തങ്ങളെ കാണാനെത്തുന്ന ജനങ്ങളെ നേരിടുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അങ്ങിനെയെങ്കില്‍ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

🙏ഡിവൈഎഫ്ഐ തല അടിച്ചുപൊട്ടിക്കുന്ന വിജയന്‍ സേനയായി മാറിയെന്നും ഈ വാനര സേനയെ തുരത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമരവുമായി ഇനിയും തെരുവിലിറങ്ങും.

🙏തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവച്ച പ്രതി ജഗന് ജാമ്യം. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കു മാറ്റും. മൂന്നു വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് കുടുംബം ചികിത്സാ രേഖകള്‍ സഹിതം അറിയിച്ചിട്ടുണ്ട്.

🙏കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം ഏഴിനു നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി 20 മത്സരത്തിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് തിരുവനന്തപുരം നഗരസഭ. മത്സരം കാണാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കണം. കൊണ്ടുവരുന്ന ഒരു സാധനവും ഗ്യാലറിയില്‍ ഉപേക്ഷിക്കരുത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേയ്സ്റ്റ് ബിന്നുകള്‍ ഒരുക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ മുഖ്യപ്രതിയായ സതീശനില്‍നിന്നു പണം വാങ്ങിയെന്നു വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദാക്ഷന്‍ നല്‍കിയ മൊഴിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.

🙏വ്യാജ ആയുധ ലൈസന്‍സുമായി കാഷ്മീര്‍ സ്വദേശി തൃശൂരില്‍ അറസ്റ്റില്‍. തൃശൂരില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന രജൗരി സ്വദേശി അശോക് കുമാര്‍ ആണ് അറസ്റ്റിലായത്.

🙏സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ വീട്ടിലെത്തിയാണ് മറിയക്കുട്ടിക്ക് 1,600 രൂപ കൈമാറിയത്.

🙏കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് തകര്‍ത്ത കേസില്‍ പൊന്‍കുന്നം സ്വദേശി സുലു എന്ന യുവതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് കാറില്‍ തട്ടിയപ്പോള്‍ സംഭവിച്ച അബദ്ധമാണെന്നു സുലു പൊലീസിനു മൊഴി നല്‍കി.

🙏തിരുവനന്തപുരത്ത് ഭൂതല ജലസംഭരണിയില്‍ ശുചീകരണം നടക്കുന്നതിനാല്‍ നവംബര്‍ 24 നും 25 നും 37 സ്ഥലങ്ങളില്‍ ജല വിതരണം മുടങ്ങും. തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണു കുടിവെള്ളം മുടങ്ങുക.

🇳🇪 ദേശീയം 🇳🇪

🙏ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ 41 പേരും സുരക്ഷിതര്‍. കുടുങ്ങിയവരുമായി കാമറയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. ആറിഞ്ചു വ്യാസമുള്ള കുഴലിലൂടെ കടത്തിവിട്ട കാമറയിലൂടെയാണ് ദൃശ്യങ്ങള്‍ കാണാനായത്. കുഴലിലൂടെ അവര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

🙏സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നത് എന്തിനെന്നു കോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകള്‍ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കി.

🙏വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരേ സമരപ്രഖ്യാപനവുമായി 16 വിദ്യാര്‍ഥി സംഘടനകള്‍. തൃണമൂല്‍ കോണ്ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ചത്ര പരിഷത് ഒഴികെയുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ എന്ന പേരിലാണ് സംയുക്ത സഖ്യം പ്രവര്‍ത്തിക്കുക.

🙏ജി 20 വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ അധ്യക്ഷനാകും. ഇന്നു നടക്കുന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കും. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ഷി ജിന്‍ പിങ് മോദിയുടെ അധ്യക്ഷതയിലുള്ള വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാത്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

🙏പട്ടാള ഭരണകൂടത്തിനെതിരേ കലാപം നടക്കുന്ന മ്യാന്‍മറിലെ ഇന്ത്യാക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം. മ്യാന്മറിലുള്ളവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

🙏ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെയെണ് ഇന്ത്യന്‍ ടീമിന്റെ പതനം ആരംഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്റ്റേഡിയത്തില്‍ മോദി എത്തും വരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

🙏ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും കനത്ത പിഴ ചുമത്തുമെന്നും കോടതി. പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ ഐഎംഎ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

🙏പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ കര്‍ണാടക ഹൈക്കോടതി കേസുകള്‍ റദ്ദാക്കി. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നു കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കു ഇപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടുണ്ട്.

🇦🇽 അന്തർദേശീയം 🇦🇴

🙏ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ പ്രതികളായ 200 പേര്‍ക്ക് മൊത്തം 2,200 വര്‍ഷം തടവുശിക്ഷ. മൂന്ന് വര്‍ഷമായി നടക്കുന്ന വിചാരണയില്‍ മയക്കുമരുന്നു കടത്തുവരെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ മുന്‍ ഇറ്റാലിയന്‍ സെനറ്ററും ഉള്‍പ്പെടുന്നു.

🙏ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചേക്കും. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനിടെ, ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.

കായികം🏏

🙏ലോകകപ്പ് ഫുട്‌ബോള്‍ രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. കുവൈത്തിനെതിരെ ജയിച്ച ഇന്ത്യ ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്. അഫ്ഗാനിസ്താനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക.

🙏കാണികളുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ച് 2023 ക്രിക്കറ്റ് ലോകകപ്പ്. ആറാഴ്ച നീണ്ട് നിന്ന ലോകകപ്പില്‍ 12,50,307 കാണികളാണ് മത്സരം കാണാനെത്തിയത്. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പിലെ കാണികളുടെ എണ്ണത്തെയാണ് മറികടന്നത്. അന്ന് 10,16,420 പേരാണ് കളി കാണാനെത്തിയിരുന്നത്.

🙏ഏകദിന, ട്വന്റി-20 മത്സരങ്ങളിലെ ഓവറുകള്‍ക്കിടയില്‍ സമയനഷ്ടം കുറയ്ക്കുന്നതിന് പുതിയ പരീക്ഷണവുമായി ഐസിസി. ഓവര്‍ അവസാനിച്ചതിന് ശേഷം 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങുന്നതില്‍ ഒരു ഇന്നിങ്‌സിനിടെ ബൗളിങ് ടീം മൂന്ന് തവണ പരാജയപ്പെട്ടാല്‍ അഞ്ചു റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് പുതിയ തീരുമാനം.

Advertisement