ആദിത്യൻ സുരേഷിന് സർവ്വശ്രേഷ്ഠ ദിവ്യാങ് ബാല പുരസ്‌കാരം

Advertisement

ശാസ്താംകോട്ട : പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്ക്കാര ജേതാവ് ആദിത്യൻ സുരേഷിനെ തേടി വീണ്ടും ദേശീയ പുരസ്ക്കാരം.പരിമിതികളെ അതിജീവിച്ച് സംഗീതലോകത്ത് വിസ്മയങ്ങൾ തീർത്ത ആദിത്യൻ സുരേഷിന് ഇക്കുറി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർവ്വശ്രേഷ്ഠ ദിവ്യങ് ബാൽ പുരസ്‌കാരമാണ് ലഭിച്ചത്.ആദിത്യൻ ഉൾപ്പെടെ രാജ്യത്ത് നിന്നും രണ്ട് പേരാണ് പുരസ്ക്കാരത്തിന് അർഹരായത്.ഡിസംബർ മൂന്നിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മൂർ പുരസ്ക്കാരം സമ്മാനിക്കും.കുന്നത്തൂർ വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.ഏഴാംമൈൽ രഞ്ചിനി ഭവനിൽ റ്റി.കെ സുരേഷ് കുമാറിന്റെയും രഞ്ജിനിയുടെയും ഇളയ മകനാണ്.കുണ്ടറയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെ ഇന്ന് രാവിലെയാണ് ആദിത്യനെ തേടി പുരസ്ക്കാര വാർത്ത എത്തിയത്.