നവകേരള സദസുമായി ബന്ധപ്പെട്ട നിലപാടിൽ യുഡിഎഫിൽ ഭിന്നത

Advertisement

കണ്ണൂര്‍. നവകേരള സദസുമായി ബന്ധപ്പെട്ട നിലപാടിൽ യുഡിഎഫിൽ ഭിന്നത. പരിപാടിക്ക് എതിരായ പ്രതിഷേധങ്ങളെ തള്ളി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. എന്നാൽ, നടക്കുന്നത് പാർട്ടി പരിപാടി എന്നും അത് സ്വന്തം ചിലവിൽ നടത്തണം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം, പ്രതിപക്ഷത്തിൻ്റെത് കള്ള പ്രചാരവേല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ ഡിവൈഎഫ്ഐ ആക്രമണം നവകേരള സദസ്സിനെതിരായ
ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് യുഡിഎഫിൽ നിന്ന് വ്യത്യസ്ത സ്വരം. മന്ത്രിസഭ അവരുടെ പരിപാടിയുമായി മുന്നോട്ടു പോകട്ടെ എന്നും പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ല എന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ഡിവൈഎഫ്ഐ ആക്രമണത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം നികൃഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ക്രിമിനൽ എന്നും രൂക്ഷ വിമർശനം. പ്രതിപക്ഷ നേതാവിന് വിഭ്രാന്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നവകേരള സദസ്സ് അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ, പരിപാടിക്ക് എതിരായ പ്രതിഷേധത്തിന് യു ഡിഎഫിനകത്ത് പുനരാലോചന ആവശ്യമായി വന്നിരിക്കയാണ്.