സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് പണം നൽകിയതായി പ്രവാസി വ്യവസായി

Advertisement

കൊച്ചി . കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ
സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന് പണം നൽകിയതായി പ്രവാസി വ്യവസായി ജയരാജന്റെ മൊഴി. ഗൾഫിൽ വെച്ച് 77 ലക്ഷം രൂപയാണ് കൈമാറിയത്.
സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത് എന്നും മൊഴിയുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സി.കെ.ജിൽസിനെ ബാങ്ക് ഭരണ സമിതി വഴിവിട്ട് സഹായിച്ചെന്നും ഇ.ഡി . വൻതുക ലോൺ ഉള്ളപ്പോഴാണ് ഈടായി നൽകിയ ഭൂമിയുടെ രേഖകൾ ജിൽസിന് തിരികെ നൽകിയത്.
ഇത് ഭരണ സമിതിയുടെ അറിവോടെയെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇരുപ്രതികളുടെയും
ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാസി വ്യവസായി ജയരാജനെ ഇന്ന് വീണ്ടും വിളിച്ചുവരുത്തി ഇ.ഡി. മൊഴി രേഖപ്പെടുത്തി. കേസിലെ പ്രതികളായ പി.ആർ അരവിന്ദാക്ഷന്റെയും, ജിൽസിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
അരവിന്ദാക്ഷന്റേത് ഡിസംബർ ആറിലേക്കും ജിൽസിന്റേത് ഡിസംബർ ഒന്നിലേക്കുമാണ് മാറ്റിയത്