പൂജാ ബംപർ: 12 കോടിയുടെ ഒന്നാം സമ്മാനം കാസർകോട്ട്; ടിക്കറ്റ് വിറ്റത് മേരിക്കുട്ടി ജോജോ

Advertisement

തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം JC213199 എന്ന ടിക്കറ്റിന്. മേരിക്കുട്ടി ജോജോ എന്ന ഏജന്റ് കാസർകോട് വിറ്റ ടിക്കറ്റാണിത്.

ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം നാലു പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും (ഓരോ പരമ്പരയിലും 2 വീതം). മൂന്നു ലക്ഷം രൂപയാണ് നാലാം സമ്മാനം (മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്ക്). രണ്ടു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം (രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്ക്). 300 രൂപയാണ് ടിക്കറ്റ് വില.