കലിപ്പിന് ചിലവ് 46000 രൂപ,കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത യുവതിക്ക് ജാമ്യം

Advertisement

കോട്ടയം. കോടിമതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത കേസിൽ യുവതിക്ക് ജാമ്യം. പൊൻകുന്നം സ്വദേശിയായ സുലു ഇബ്രാഹിമിന് ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ട്രിപ്പ് മുടക്കിയതുൾപ്പെടെയുള്ള നഷ്ടപരിഹാരമായി 46,000 രൂപ യുവതി കോടതിയിൽ കെട്ടിവെച്ചു. ഡ്രൈവർ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതിയുടെ വിശദീകരണം.സ്ത്രീത്വത്തെ അപമാനിക്കുന്നത് അടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി ഡ്രൈവർക്ക് എതിരെ പോലീസിൽ പരാതി നൽകുമെന്നും യുവതി പറഞ്ഞു.

Advertisement