സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഹോട്ടലിനു മുന്നില്‍ ഗുണ്ടാസംഘം യുവാക്കളെ ആക്രമിച്ചു

Advertisement

കൊച്ചി . കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഹോട്ടലിനു മുൻവശം വച്ച് ഗുണ്ടാസംഘം യുവാക്കളെ ആക്രമിച്ചു.ഇന്ന് പുലർച്ചെ ഒരു മണിക്കാണ് ആക്രമണം ഉണ്ടായത്.ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ ഒരാൾക്ക് കുത്ത് ഏൽക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തു.പരിക്കേറ്റവർ വിവരം പോലീസിനെ അറിയിക്കാതിരുന്നത് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്.

കുപ്രസിദ്ധ കുറ്റവാളി മരട് അനീഷിനെ സംഘത്തിൽ പെട്ടവരെയാണ് ആക്രമിച്ചത് എന്നാണ് വിവരം.കഴിഞ്ഞദിവസം മരട് അനീഷ് ജയിലിൽ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ അക്രമത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.കാക്കനാട് തട്ടുകട അടിച്ചു തകർത്ത കേസിലെ ഗുണ്ടാ സംഘത്തിൽ പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെ മൊഴി രേഖപ്പെടുത്തുമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും തൃക്കാക്കര പോലീസ് അറിയിച്ചു

Advertisement