പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കരുത്, ആര്യാടൻ ഷൗക്കത്തിന് കെ പി സി സിയുടെ നിർദ്ദേശം

Advertisement

കോഴിക്കോട്. കടപ്പുറത്ത് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കെ പി സി സിയുടെ നിർദ്ദേശം. കെ സുധാകരനാണ് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്കേർപ്പെടുത്തിയത്. പാർട്ടി വിലക്ക് ലംഘിച്ച് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തിയതിന്റെ പേരില്‍ ഷൗക്കത്തിന് നേരത്തെ പാർട്ടി പരിപാടികളിൽ വിലക്കുണ്ട്. വിഷയത്തിൽ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ച ശേഷമായിരിക്കും ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകുക

Advertisement