സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത,5 ജില്ലകളിൽ യെല്ലോ അലർട്ട്; കല്ലാർ അണക്കെട്ട് തുറന്നു, പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ

Advertisement

തിരുവനന്തപുരം:
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതിച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത. പലേടത്തും ശക്തമായ ഇടിയോട് കൂടിയ മഴയായിരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നു.

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഇന്നലെ 10 സെമി വീതം 40 സെമി നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെത്തെ
കനത്ത മഴയില്‍ പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും രണ്ടു മണിക്കൂറോളം പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. ജില്ലയില്‍ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കോന്നി, കൊക്കാത്തോട് മേഖലകളിൽ കനത്ത നാശം ഉണ്ടായി.തെക്കൻ കേരളത്തിലും കനത്ത മഴയിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മത്സ്യബന്ധനത്തിന് തടസമില്ലങ്കിലും ജാഗ്രത പാലിക്കണം.

Advertisement