ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയിൽ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച തുക പാഴായി

Advertisement

തിരുവനന്തപുരം. ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയിൽ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ നൽകിയ നാല് കോടി 55 ലക്ഷം രൂപയിൽ കേരളം ചിലവഴിച്ചത് ആകെ 61 ലക്ഷം രൂപ. കൃത്യമായി പണം ചിലവഴിക്കാത്തതിനെത്തുടർന്ന് 2022-23 വർഷങ്ങളിൽ കേരളത്തിന് കേന്ദ്രം തുക അനുവദിച്ചില്ല.സംസ്ഥാനത്ത് ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കേണ്ട സഹായമാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ചിലവഴിക്കാതെ പോകുന്നത്

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷീരകർഷകർക്കും ആട് എരുമ ചെമ്മരിയാട് എന്നിവയെ വളർത്തുന്ന കർഷകർക്കും മൃഗങ്ങൾക്ക് ബ്രൂസെല്ലോ സീസും , കുളമ്പുരോഗവും വരാതിരിക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനാണ് പൂർണമായും കേന്ദ്രസർക്കാർ പണം അനുവദിക്കുന്നത്. 2020 21 വർഷത്തിൽ നാലു കോടി 55 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്.എന്നാൽ ഈ തുകയിൽ നിന്ന് 61 ലക്ഷം രൂപ മാത്രമാണ് സംസ്ഥാനം ചിലവഴിച്ചത്.ചിലവഴിച്ച പണത്തിന്റെ കണക്ക് നൽകാനും സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് തയ്യാറായില്ല.2021 മുതലുള്ള മൂന്നുവർഷവും ഫണ്ട് തടസ്സപ്പെട്ടു.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് ഇക്കാര്യം വ്യക്തമായത്

പണം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന് വന്ന വീഴ്ചയാണ് സംസ്ഥാനത്തെ നിരവധി കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയത്

ഇതേ പദ്ധതിക്ക് 2019 20 വർഷം നൽകിയ 2.36 കോടി രൂപ സംസ്ഥാനം പൂർണമായും വിനിയോഗിച്ചിട്ടുണ്ട്.രാജ്യ വ്യാപകമായി 2024 വരെ 12,652 കോടി രൂപയാണ് കേന്ദ്രസർക്കാർ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്.

Advertisement