കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രക്കിടെ പത്തനംതിട്ടയിൽ വച്ച് റോബിൻ ബസ് വീണ്ടും എംവിഡി തടഞ്ഞു. മൈലപ്രയിൽ എത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ വന്ന് എംവിഡി വണ്ടി തടഞ്ഞത്.
പെർമിറ്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും പിഴയീടാക്കി. 7,500 രൂപയാണ് പിഴയിട്ടത്.
കഴിഞ്ഞ തവണത്തെ പിഴയടക്കം ആകെ 15,000 രൂപയാണ് ഈടാക്കിയത്. പിഴ അടപ്പിച്ച ശേഷം ബസ് വിട്ടു.