തിരുവനന്തപുരം.യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ഇന്ന് കോടതിയിൽ.ഇന്നലെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പ്രതികൾക്ക്
ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിനു വേണ്ടിയാണ് ജാമ്യം നൽകിയത്.ഇന്ന് 11 മണിക്ക് നാല് പ്രതികളും കോടതിയിൽ ഹാജരാകും.പ്രതീകളിൽ നിന്ന് കണ്ടെടുത്ത വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പടെ പോലീസ് കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിട്ടുള്ള അഭിനന്ത് വയല,ബിനിൽ,ഫെനി നൈനാൻ,വികാസ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. രണ്ടുപേര്‍ യാത്രചെയ്തിരുന്ന കാര്‍ രാഹുല്‍ മാങ്കൂട്ടത്തിന്റേതാണ്.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ
ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം തുടരുകയാണ്.