2023 നവംബർ 23 വ്യാഴം
BREAKING NEWS
👉മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേരെ കാണാതായി. കല്ലാർ അണക്കെട്ട് തുറക്കും. പമ്പ, കക്കി ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ
👉കൊല്ലം ചിതറയിൽ ഇടിമിന്നലേറ്റ് അയിരക്കുഴി സ്വദേശി ലീലയുടെ പശു ചത്തു.
👉സിൽക്യാര ദുരന്തം;ആംബുലൻസുകൾ തുരങ്കത്തിലേക്ക് കയറ്റുന്നു.
👉ഇടുക്കി പൊൻമുടി അണക്കെട്ട് തുറന്നു.
👉യൂത്ത് കോൺഗ്രസ് വ്യാജ ഐഡി: പ്രതികൾ പിടിയിലായത് തൻ്റെ കാറിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
👉യൂത്ത് കോൺഗ്രസ് വ്യാജ ഐഡി: പ്രതികൾ രാജ്യസുരക്ഷയ്ക്ക് എതിരായി പ്രവർത്തിച്ചുവെന്ന് റിമാൻ്റ് റിപ്പോർട്ട്
👉ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിൽ
👉സിൽക്യാര തുരങ്കം അപകടം: രക്ഷാദൗത്യം അന്തിമഘട്ടത്തിൽ; ഉച്ചയ്ക്ക് മുമ്പ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമം
👉നവകേരള സദസ് ഇന്ന് വയനാട് ജില്ലയിൽ
🌴 കേരളീയം 🌴
🙏ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു മഴസാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകാം.
🙏 പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡിലുമാണ് ഉരുള്‍പൊട്ടിയത്. ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു.
🙏 ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവുണ്ടെങ്കിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
🙏കോഴിക്കോട് കടപ്പുറത്ത് ഇന്നു കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. അര ലക്ഷം പേര്‍ അണിനിരക്കുമെന്നു സംഘാടകര്‍.
🙏കണ്ണൂര്‍ പഴയങ്ങാടിയില്‍ നവകേരള സദസിന്റെ ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റമീസ്, ജിതിന്‍, അമല്‍ ബാബു, അനുവിന്ദ് എന്നിവരാണ് അറസ്റ്റിലായത്.
🙏വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായ നാലു യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഇടക്കാല ജാമ്യം. ഇന്നു രാവിലെ കോടതിയില്‍ ഹാജരാകണം. ഇതേസമയം, തെളിവുതേടി പൊലീസ് വികാസ് കൃഷ്ണ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി.
🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയത് താനാണെന്നു വികാസ് കൃഷ്ണന്‍ സമ്മതിച്ചെന്നു പോലീസ്. അടൂരില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണന്‍. അഭി വിക്രം, ബിനില്‍ ബിനു, ഫെനി നൈനാന്‍ എന്നിവര്‍ ഒരു മാസം മുമ്പേ ഫോട്ടോയും വിലാസവും നമ്പറും നല്‍കിയെന്നും വ്യാജരേഖയുണ്ടാക്കിയതിന് പ്രതിഫലം വാങ്ങിയെന്നും പോലീസ്.
🙏നവകേരള ബസിന് അഭിവാദ്യമര്‍പ്പിക്കാന്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തിയെന്ന് പരാതി. തലശ്ശേരി ചമ്പാട് എല്‍പി സ്‌കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നല്‍കി.
🙏നവ കേരള സദസ് തടയുമെന്നും വ്യാജ കമ്യൂണിസറ്റ് പിണറായിയെ ഒരു കോടി രൂപയുടെ ബസോടെ മാനന്തവാടി പുഴയില്‍ കാണാമെന്നും മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വയനാട് കലക്ടറേറ്റിലാണ് സിപിഐ എംഎലിന്റെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
🙏സംസ്ഥാനത്ത് അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനമുള്ള ജില്ലകളില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി. ഒമ്പതു ജില്ലകളിലാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം.
🙏ആലുവായില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനു ലഭിച്ച ധനസഹായം തട്ടിയെടുത്ത കേസില്‍ പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
🙏കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കു നടന്ന മാര്‍ച്ച് മഹാരാജാസ് കോളേജിന് മുന്നില്‍ പൊലീസ് ബാരിക്കേഡു വച്ച് തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
🙏യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ പ്രസിഡന്റാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണ്.
🙏താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മാവൂര്‍ സ്വദേശി റഷീദ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🇳🇪 ദേശീയം 🇳🇪
🙏കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതോടെ സെപ്റ്റംബര്‍ 21 ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
🙏ജമ്മു കാഷ്മീരിലെ രജൗരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്കു വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു. കാലെക്കോട്ട മേഖലയില്‍ ഭീകരര്‍ താവളമടിച്ചെന്ന വിവരത്തെതുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
🏏കായികം🏏
🙏ഇന്ത്യ- ഓസ്ട്രേലിയ ടി20 സീരീസിന് ഇന്നു തുടക്കം. വിശാഖപട്ടണത്ത് വൈകീട്ട് ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള സീരീസിലെ അടുത്ത മത്സരം
തിരുവനന്തപുരത്താണ്.
🙏ടി20 ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത് ശര്‍മ ഇനി ദേശീയ ടീമിനായി ടി20 മത്സരങ്ങള്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏ടി20-യിലെ തന്റെ ഭാവിയെ കുറിച്ച് രോഹിത് ബിസിസിഐയുമായി ഏകദിന ലോകകപ്പിനു മുമ്പുതന്നെ ചര്‍ച്ച നടത്തിയിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.