നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കൽ: ബാലാവകാശ കമ്മീഷൻ കേസെടുത്തു

Advertisement

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ നിർദ്ദേശിച്ച സംഭവത്തിൽ
സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ
മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറോട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഡി ഇ ഒ വിക്രമൻ പ്രധാന അധ്യാപകരുടെ യോഗത്തിൽ നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. അലമ്പുണ്ടാക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും, അച്ചടക്കമുള്ളവരെ എത്തിച്ചാൽ മതിയെന്നുമായിരുന്നു ഡി ഇ ഒ യുടെ ഉത്തരവ്. വ്യാപക പ്രതിഷേധം ഉയർന്നതോടെ തന്റെ നിർദ്ദേശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നായിരുന്നു ഡി ഇ ഒ യുടെ വിശദീകരണം.

2 COMMENTS

Comments are closed.