നിഹാങ്കുകൾ തമ്മിൽ സംഘർഷം; പൊലീസുകാരന് വെടിയേറ്റു

Advertisement

അമൃത്സർ: പഞ്ചാബിൽ നിഹാങ്കുകൾ തമ്മിൽ സംഘർഷം.സ്ഥിതി ശാന്തമാക്കാൻ എത്തിയ പോലീസുകാർ നേരെ അക്രമികൾ വെടിയുതിർത്തു.

വെടിവയ്പ്പിൽ പോലീസ് കോൺസ്റ്റബിൾ ജസ്പാൽ സിംഗ് കൊലപ്പെട്ടു. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. പഞ്ചാബ് സുൽത്താൻപൂർ ലോധിയിലെ കപൂർത്തലയിലാണ് സംഭവം.ഗുരുദ്വാര അകൽപൂർ ബംഗയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയായിരുന്നു നിഹാങ്കുകളുടെ ചേരി തിരിഞ്ഞുള്ള തർക്കം. കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്ന തർക്കം ഇന്ന് സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു.

സ്ഥിതി നിയന്ത്രണവിധേയമാക്കിയതായും കൂടുതൽ സേനയെ മേഖലയിൽ വിന്യസിച്ചതായും പോലീസ് അറിയിച്ചു. 2020 ലും സമാനമായ സംഭവം നടന്നിരുന്നു,അതിൽ ഒരു നിഹാങ്ക് കൊല്ലപ്പെട്ടിരുന്നു…