ജല അപകട മരണങ്ങൾ ,കണ്ണൂരിൽ നടന്ന നവകേരള സദസ്സിൽ ശ്രദ്ധേയമായൊരു നിവേദനം

Advertisement

കണ്ണൂര്‍ . എവിടെനോക്കിയാലും ജലാശയങ്ങള്‍ നിറഞ്ഞ കേരളത്തില്‍ പക്ഷേ മുങ്ങിമരണങ്ങള്‍ പെരുകുകയാണ്. കുട്ടികളും യുവാക്കളുമാണ് അപകടപ്പെടുന്നവരില്‍ ഏറെയും. നീന്തലറിയുന്നവരുടെ എണ്ണം ക്രമമായികുറയുകയുമാണ്. ജല അപകട മരണങ്ങൾ കുറയ്ക്കാൻ
വേണ്ട നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് കണ്ണൂരിൽ നടന്ന നവകേരള സദസ്സിൽ ശ്രദ്ധേയമായൊരു നിവേദനം ലഭിച്ചു.
1,കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും 20 മീറ്റർ നീളമുള്ള സ്വിമ്മിങ് പൂൾ നിർമ്മിച്ച് ഇവയിൽ പരിശീലനം നല്കുക. ഒരു പഞ്ചായത്ത് പരിധിയിൽ ഒരു വർഷം 500 പേർ വീതം നീന്തൽ പഠിച്ചാൽ 1000 പഞ്ചായത്ത് കളിലായി കേരളത്തിൽ ഒരു വർഷം 5 ലക്ഷം പേർ നീന്തൽ പഠിക്കും.
2, നീന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക.
3, 25 മീറ്റർ നീന്താൻ പറ്റുന്ന വിദ്യാർഥികൾക്ക് സ്പോട്സ് കൗൺസിൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്ലസ് വൺ അഡ്മിഷന് 2 വർഷം മുമ്പ് വരെയുണ്ടായിരുന്ന പ്രത്യേക മാർക്ക് പുനസ്ഥാപിച്ചാൽ ഇതിന് വേണ്ടി ഒര് ജില്ലയിൽ ചുരുങ്ങിയപക്ഷം രണ്ടായിരം പേർ നീന്തൽ പഠിക്കും ആ വിധത്തിൽ 14 ജില്ലകളിലായി ഒര് വർഷം കൊണ്ട്
28000 – പേർനീന്തൽ പഠിക്കും – കൂടാതെ ജലസുരക്ഷാ ബോധവത്കരണ പരിപാടികൾ നടത്തുക- ഇങ്ങനെ നീന്തൽ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റിയാൽ ജല അപകട മരണങ്ങൾ മാത്രമല്ല കുറയുക. ജീവിത ശൈലീ രോഗങ്ങൾ മൂലമുള്ള മരണനിരക്കും കുറയുക തന്നെ ചെയ്യും. ചാള്‍സണ്‍ ഏഴിമല നല്‍കിയ നിവേദനം ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.