കൊച്ചി. കര്‍ശന നടപടികളിലൂടെ സംസ്ഥാനത്തെ ഇന്ധനവില്‍പനമേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങാന്‍ ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രഡേഴ്‌സ് തീരുമാനിച്ചു.
1 പെട്രോൾ പമ്പുകളുടെ സംരക്ഷണത്തിന് ആശുപത്രി സംരക്ഷണ നിയമം പോലെ നിയമ നിർമ്മാണം നടത്തുക.,
- നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 07-01-2020 ൽ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ സുപ്രീംകോടതിയും, അതിനുശേഷം ഹൈക്കോടതിയും അംഗീകരിച്ചതും, 07/01/2020 നു ശേഷം മാനദണ്ഡങ്ങൾ പാലക്കാതെ നിർമ്മാണം നടത്തി പ്രവർത്തനം ആരംഭിച്ച പമ്പുകൾക്കെതിരെ ഉടൻ നിയമനടപടി സ്വീക രിച്ച് ഈ പമ്പുകളുടെ പ്രവർത്തനം നിർത്തി വയ്പിക്കുക.
- സംസ്ഥാന സർക്കാരിന് നികുതി ഇനത്തിൽ കിട്ടേണ്ട കോടിക്കണക്കിനു രൂപ യുടെ വരുമാന നഷ്ടവും കേരളത്തിൽ പ്രവത്തിക്കുന്ന പെട്രോൾ പമ്പുക ളുടെ ബിസിനസ്സിൽ ഉണ്ടാകുന്ന നഷ്‌ടവും തടയുന്നതിന് അന്യസംസ്ഥാനത്തു നിന്നുള്ള ഇന്ധന കള്ള കടത്തും വ്യാജ ഇന്ധനത്തിന്റെ കടത്തും തടയുക.
4.കഴിഞ്ഞ 7 വർഷമായി ഡീലർ കമ്മീഷൻ വർദ്ധിപ്പിക്കാത്ത ഓയിൽ കമ്പനി കളുടെ നടപടികൾക്കെതിരെ കേന്ദ്ര- സംസ്ഥാന സർക്കാർ നടപടികൾ സ്വീക രിക്കുക.
- നിലവിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളുടെ നിലനിൽപ്പും കേന്ദ്ര സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ പുതിയ പമ്പു കൾക്കുള്ള അനുമതി നല്‌കുക.
- 2010 -ലെ അപൂർവ്വ ചന്ദ്രകമ്മിറ്റി റപ്പോർട്ട് ഉടൻ നടപ്പിലാക്കുക. എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഉടൻ ഇത്തരം വിഷയം പരിഹരിക്കാത്തപക്ഷം 09/12/2023 ൽ കോഴിക്കോട് വച്ചു നടക്കുന്ന AKFPT യുടെ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വച്ച് അടുത്തമാസം അവസാനവാരം പെട്രോൾ പമ്പുകൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടുള്ള സമരം
- തുടങ്ങുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രഡേഴ്‌സ് സംസ്ഥാന
- പ്രസിഡന്റ് ടോമി തോമസ്സ്, ജന.സെക്രട്ടറി.സഫ.അഷറഫ്.എന്നിവർ പറഞ്ഞു