ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്ലീം സംവരണം നഷ്ടപ്പെടുന്നു, ഇ ടി മുഹമ്മദ് ബഷീർ

Advertisement

മലപ്പുറം . ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്ലീം സംവരണം നഷ്ടപ്പെടുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. സർക്കാർ അറിഞ്ഞു കൊണ്ട് സമുദായത്തെ ചതിക്കുകയാണ്. ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിൽ ചോർച്ചയുണ്ടാകും. മുസ്ലിം ജനവിഭാഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് പറഞ്ഞു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement