ഡിവൈഎഫ്ഐ രക്ഷകര്‍ തന്നെ,കുട്ടികളെ റോഡില്‍ നിര്‍ത്തേണ്ട ,മുഖ്യമന്ത്രി

Advertisement

വയനാട്.നവകേരള ബസിനു മുന്നിൽച്ചാടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷിക്കുകയായിരുന്നു എന്ന വാദം മൂന്നാം ദിവസവും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിൽ ജനങ്ങളുടെ മഹാപ്രവാഹം കണ്ട് പ്രതിപക്ഷത്തിന് മനോവിഭ്രാന്തി ബാധിച്ചെന്ന് പരിഹാസം. ബസ് കടന്നുപോകുന്ന വഴിയിൽ കുട്ടികളെ നിർത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി വയനാട്ടിൽ പറഞ്ഞു.

നവകേരള സദസ് തുടരുന്പോൾ പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായിട്ടാണ് മുഖ്യമന്ത്രി രാവിലെ മാധ്യമങ്ങളെ കണ്ടത്. എംഎല്‍എമാർ ബഹിഷ്കരിച്ച മണ്ഡലങ്ങളിലും നവകേരള സദസ് വൻ വിജയമെന്ന് അവകാശവാദം. പങ്കെടുക്കാത്ത ജനപ്രതിനിധികൾക്ക് മനോവിഷമമുണ്ടാകും. പരാതികൾ തീർപ്പാക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് മറുപടി ഇങ്ങനെ

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തെ മൂന്നാം നാളിലും ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള യാത്രയ്ക്കിടെ സ്കൂൾ കുട്ടികളെ വഴിയരികിൽ നിർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ദിവസം കൊണ്ട് 42,862 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കൽപ്പറ്റയിലെ നവകേരള സദസ്. പ്രതികൂല കാലാവസ്ഥയിലും ബത്തേരിയിലും മാനന്തവാടിയിലും എത്തിയത് വൻ ജനസഞ്ചയം. . മുഖ്യമന്ത്രി മന്ത്രിമാരും വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. നാളെ കോഴിക്കോട് ജില്ലയിലേക്ക് .

Advertisement