യൂത്ത്കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായ നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു

Advertisement

തിരുവനന്തപുരം.യൂത്ത്കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായ
നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്.യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയത് എ ഗ്രൂപ്പിന് വേണ്ടിയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറഞ്ഞിരുന്നു.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ഫെനി നൈനാൻ,ബിനിൽ ബിനു,അഭിനന്ത്‌ വിക്രം,വികാസ് കൃഷ്ണ എന്നിവർക്കാണ്
കോടതി ജാമ്യം അനുവദിച്ചത്.എ ഗ്രൂപ്പ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ വേണ്ടിയാണു
വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.പ്രതിദിനം 2000 ത്തോളം വ്യാജ കർഡുകൾ ഉണ്ടാക്കിയെന്നും ഇതിനു നേതൃത്വം നൽകിയ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ രഞ്ജുവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.


എന്നാൽ മറ്റൊരു ജില്ലയിൽ അറസ്റ്റ് ചെയുമ്പോൾ പാലിക്കേണ്ട ക്രിമിനൽ പ്രോസീജർ പോലീസ് പാലിച്ചില്ലെന്നും,
മതിയായ തെളിവുകൾ ഇല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.കസ്റ്റഡിയിൽ എടുത്തു
ചോദ്യം ചെയ്തിട്ടും മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലേ എന്ന് കോടതിയും
പ്രോസിക്യൂഷനെ വിമർശിച്ചു.പിന്നാലെയാണ് ഉപാധികളോട് കോടതി ജാമ്യം അനുവദിച്ചത്.
രാജ്യം വിട്ടുപോകരുതെന്നും,ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണമെന്നുമാണ് ഉപാധി. പ്രതികളായ രണ്ടു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പിടിയിലാകുമ്പോൾ സഞ്ചരിച്ച
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Advertisement