വിവാദങ്ങൾക്കൊടുവിൽ നവകേരള സദസ്സിന് ഒരു ലക്ഷം രൂപ അനുവദിച്ച്‌ യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ

Advertisement

തിരുവനന്തപുരം. വിവാദങ്ങൾക്കൊടുവിൽ നവകേരള സദസ്സിന് ഒരു ലക്ഷം രൂപ അനുവദിച്ച്‌ യുഡിഎഫ് ഭരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ പറവൂർ നഗരസഭ. ഭരണസമിതിയുടെ തീരുമാനം മറികടന്നാണ് സെക്രട്ടറിയുടെ
നടപടി. ഡിസിസി നിർദ്ദേശത്തെ തുടർന്ന് പണം അനുവദിച്ച തീരുമാനം തിരുവല്ല നഗരസഭ പിൻവലിച്ചു.

നവകേരള സദസ്സിന് പണം അനുവദിച്ച ഉത്തരവ് ഐക്യകണ്ഠേനയാണ് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ ആദ്യം പാസാക്കിയത്. കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും വടിയെടുത്തതോടെ അടിയന്തര കൗൺസിൽ വിളിച്ച് തീരുമാനം റദ്ദ് ചെയ്തു.

എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം പണം നൽകാൻ ബാധ്യസ്ഥൻ ആണെന്ന് സെക്രട്ടറി നിലപാടെടുത്തതോടെ നവ
കേരള സദസിന് ഒരു ലക്ഷം രൂപ അനുവദിച്ചു. സെക്രട്ടറി രാഷ്ട്രീയം കളിക്കുന്നുവെന്ന് യുഡിഎഫ്.

യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും നവ കേരളത്തിന് ആദ്യം പണം അനുവദിച്ചിരുന്നു.വിവാദമായതോടെ പത്തനംതിട്ട
ഡിസിസി ഇടപെട്ട് തീരുമാനം മരവിപ്പിച്ചു.