കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്

Advertisement

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്. നെടുമങ്ങാട് ബസ് സ്റ്റാന്‍ഡിലാണ് പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടയടിയുണ്ടായത്.

രണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് തല്ലുണ്ടായത്. ഇരട്ടപേര് വിളിച്ചെന്ന് ആരോപിച്ചാണ് പെണ്‍കുട്ടികള്‍ തമ്മില്‍ സംഘര്‍ഷം.മുടിയില്‍ പിടിച്ച് വലിക്കുന്നതും പരസ്പരം ചവിട്ടുന്നതും ദൃശ്യത്തിലുണ്ട്.

രണ്ടുപെണ്‍കുട്ടികള്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചില കുട്ടികളും സ്ഥലത്തുണ്ടായിരുന്ന പ്രായമുള്ളയാളും അടികൂടുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഒട്ടേറെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നെടുമങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഇതിനുമുന്‍പും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു