കുട്ടികളെയും സത്രീകളെയും സ്കൂട്ടറിൽ എത്തി അറയ്ക്കുന്ന തെറി പറയും,ഒടുവില്‍ പുള്ളി പോലീസ് പിടിയില്‍

Advertisement

കൊച്ചി.കുട്ടികളെയും സത്രീകളെയും സ്കൂട്ടറിൽ എത്തി അപമാനിച്ച് കടന്നുകളയുന്ന യുവാവിനെ ഫോർട്ട് കൊച്ചി പോലീസ് പിടികൂടി. തോപ്പുംപടി ബീച്ച് റോഡ് സ്വദേശി അഗസ്റ്റിൻ മെൽവി( 22 )നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ച കേസിൽ ആണ് അറസ്റ്റ് .പ്രതി മുൻപ് 7 തവണ സ്ത്രീകളോടും കുട്ടികളോടും ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയിട്ടുണ്ട് എന്ന് പോലീസിന് മൊഴി നൽകി.ഫോർട്ട് കൊച്ചി സ്റ്റേഷനു പുറമെ തോപ്പുംപടി സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്.പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു