സ്പീക്കറിനും നിയമസഭാ സെക്രട്ടറിയ്ക്കും കാര്‍ വാങ്ങുന്നതിനായി 51ലക്ഷം അനുവദിച്ചു

Advertisement

തിരുവനന്തപുരം : കേരള നിയമസഭാ സ്പീക്കറിനും നിയമസഭാ സെക്രട്ടറിയക്കും കാര്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചു.രണ്ട് ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങാന്‍ 51,43,462 രൂപയാണ് അനുവദിച്ചത്. ഈ മാസം 15നാണ് നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് ഇറക്കിയത്.

ടൊയോറ്റ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം 51 ലക്ഷം അനുവദിച്ച തുക. കര്‍ണാടകയിലുള്ള ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്ന സ്ഥാപനത്തിന് തുക കൈമാറണമെന്ന ഉത്തരവില്‍ പറയുന്നു.