കൊച്ചി. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിൽ പ്രതികൾക്ക് കുറ്റപത്രത്തിൻ്റെ ഡിജിറ്റൽ കോപ്പി നൽകാൻ കോടതി അനുമതി.
ഇ ഡി യുടെ അപേക്ഷ പരിഗണിച്ചാണ് കുറ്റപത്രം പെൻഡ്രൈവുകളിലാക്കി നൽകാൻ കലൂർ പി എം എൽ എ കോടതി അനുമതി നൽകിയത്.കരുവന്നൂർ കേസിൽ 26000 പേജുള്ള കുറ്റപത്രം 55 പ്രതികൾക്ക് പേപ്പർ പ്രിൻ്റുകളായി നൽകുമ്പോൾ 17 ലക്ഷം രൂപ ചിലവ് വരുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. കേസിൽ നാളെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ ആവശ്യം ഇഡി തള്ളി.രണ്ടാഴ്ചയ്ക്ക് മുമ്പ് സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് എത്തുന്നതിന് തൊട്ടുമുമ്പ് ഹാജരാകില്ലെന്ന് അറിയിക്കുന്നത് അനുവദിക്കാനാകില്ല. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും ഇ.ഡി അറിയിച്ചു
Home News Breaking News കരുവന്നൂർ സഹകരണ തട്ടിപ്പ് , പ്രതികൾക്ക് കുറ്റപത്രത്തിൻ്റെ ഡിജിറ്റൽ കോപ്പി നൽകാൻ അനുമതി