നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയില്‍,

Advertisement

കോഴിക്കോട്.സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയില്‍ പ്രവേശിക്കും.
മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും. നാദാപുരം മ

ണ്ഡലത്തിലെ പരിപാടി രാവിലെ 11 മണിക്ക് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും
പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 3 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകിട്ട് 4.30 ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലെ പരിപാടി വൈകിട്ട് 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും. 4 കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ വേദികള്‍ക്കരികെ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.