ന്യൂഡെല്‍ഹി.ബില്ലുകളിൽ ഒപ്പിടാൻ തയ്യാറാകാത്ത ഗവർണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് 18 ആം ഇനമായി കേരളാ സർക്കാരിന്റെ ഹർജ്ജി കേൾക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും വിഷയത്തിൽ നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗവർണ്ണർ, ഗവർണ്ണറുടെഒഫിസിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി, കേന്ദ്രസർക്കാർ തുടങ്ങിയവരാണ് യഥാക്രമം കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള എതിർ കക്ഷികൾ. ഇതിൽ ഗവർണ്ണർ ഒഴിച്ചുള്ള മറ്റ് രണ്ട് കക്ഷികൾക്കും ആണ് സുപ്രിം കോടതി നോട്ടീസ് നല്കിയിട്ടുള്ളത്. ഭരണ ഘടനയുടെ 168 ആം അനുഛേദം അനുസരിച്ച് ഗവർണ്ണർ നിയമ നിർമ്മാണ സഭയുടെ ഭാഗമാണെന്നാണ് സംസ്ഥാന സർക്കാർ വാദം. മുൻപ് അംഗികരിച്ച 3 ഓർഡിനൻസുകൾ ബില്ലുകളായ് മുൻപിൽ എത്തിയപ്പോൾ ഗവർണ്ണർ ഒപ്പിട്ടില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ ആക്ഷേപം. ഈ മുന്ന് ബില്ലുകൾക്ക് ഉൾപ്പടെ ആകെ 8 ബില്ലുകൾക്ക് കഴിഞ്ഞ എഴ് മുതൽ ഇരുപത്തി മൂന്ന് മാസം വരെ ആയ് അംഗികാരം നല്കിയിട്ടില്ല. സംസ്ഥാന സർക്കാരിനെ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാലിന്റെ നേത്യത്വത്തിൽ, അഡ്വക്കേറ്റ് ജനറൽ ഗോപാലക്യഷ്ണക്കുറുപ്പ്, സ്റ്റാന്റിംഗ് കൌൺസിൽ സി.കെ ശശി , വി.മനു, സിദാന്ത് കോഹ്ലി, മിനാ കെ പൌലോസ് എന്നിവരാണ് പ്രതിനിധീകരിയ്ക്കുക. കേസിൽ മന്ത്രിമാർക്ക് കൂടിക്കാഴ്ച അനുമതി ഗവർണ്ണർ നിഷേധിച്ചു മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ചില്ല എന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന അധിക സത്യവാങ്ങ് മൂലം സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട്.
Home News Breaking News വടിയെടുക്കുമോ,ഗവർണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും