നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Advertisement

ന്യൂഡെല്‍ഹി.നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
5 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകണമെന്ന് ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മീഷന് നിർദ്ദേശം നൽകി.അതിനിടെ നവകേരള സദസിന്റെ വിളംബര ജാഥയിൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൻ സ്‌കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നിലമ്പൂർ നഗരസഭ.

നവകേരള സദസ്സിൽ കണ്ണൂരിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചത് വലിയ വിവാദങ്ങൾക്ക് ആയിരുന്നു വഴിവെച്ചത്.വാർത്ത ദേശീയ ബാലവകാശ കമ്മീഷന് മുൻപിലും എത്തി.വിഷയത്തിൽ സ്വമേധയ കേസെടുത്ത ബാലവകാശ കമ്മീഷൻ ചീഫ് സെക്രട്ടറി വി വേണുവിന് നോട്ടീസ് അയച്ചു.സ്കൂൾ കുട്ടികളുടെ പഠന സമയം നഷ്ടമാകുന്നത് മാത്രമല്ല,കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന് തുല്യമാണ് പ്രവർത്തിയെന്നും കമ്മീഷൻ നിരീക്ഷിച്ചു.അഞ്ചുദിവസത്തിനുള്ളിൽ നടപടിയെടുത്ത് മറുപടി നൽകാനും കമ്മീഷൻ ചെയർമാർ പ്രിയങ്ക് കാനൂനഗോ നിർദ്ദേശിച്ചു.സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച വിവാദങ്ങൾക്കും നടപടികൾക്കും ഇടയിൽ നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിന്റെ വിളംബര ജാഥയിൽ നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൻ സ്‌കൂളിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തി കാണിക്കുന്ന പ്ലക് കാർഡുകൾ ഉയർത്തിയായിരുന്നു വിദ്യാർഥികൾ ഉൾപ്പെട്ട വിളംബര ജാഥ…