വാർത്താനോട്ടം

Advertisement

2023 നവംബർ 23 വെള്ളി

BREAKING NEWS

👉കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സാക്ഷിയായി സി പി എം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് ഇ ഡി മുമ്പാകെ ഇന്ന് ഹാജരായേക്കും

👉 പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് പിടിച്ചെടുത്തു. എം വി ഡി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി.ഡ്രൈവർമാരുടെ ലൈസൻസും, ബസിൻ്റെ പെർമിറ്റും റദ്ദാക്കിയേക്കും.

👉 വില്ല നിർമ്മിച്ചു നൽകാമെന്ന് കാട്ടി പണം തട്ടിയെന്ന ആരോപണം വ്യാജമെന്ന് ശ്രീശാന്ത്

👉കോഴിക്കോട് നവകേരള സദസിന് ഭീഷണിയായി മാവോയിസ്റ്റ്കളുടെ പേരിൽ ജില്ലാ കളക്ടർക്ക് കത്ത്

👉 ചിന്നക്കനാൽ സിങ്ക് കണ്ടത്ത് വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ

👉കോഴിക്കോട് ലോ കോളജിലെ സംഘർഷത്തിൽ 15 എസ് എഫ് ഐ പ്രവർത്തകർക്കെ തിരെ വധശ്രമത്തിന് കേസ്

👉ഇന്നലെ അന്തരിച്ച സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും, ഗവർണ്ണർ സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയുമായിരുന്ന ജസ്റ്റീസ് ഫാത്തിമ ബീവി (96)യുടെ സംസ്ക്കാരം ഇന്ന് നടക്കും.

👉ഭൗതീക ശരീരം ഉച്ചയ്ക്ക് 12ന് പത്തനംതിട്ട ഠൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.2 ന് ടൗൺ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടക്കും.

👉 ജസ്റ്റീസ് ഫാത്തിമ ബീവിയോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെ പത്തനംതിട്ട നഗരത്തിലെ കടകമ്പോളങ്ങൾ അടച്ചിടും.

🌴കേരളീയം🌴

🙏വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം. ക്രിമിനല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടത്തിയതെന്ന് തിരുവനന്തപുരം സിജെഎം കോടതി വിമര്‍ശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് വിമര്‍ശനം. ഇതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ചത് ഈ കാറിലാണെന്നു പോലീസ് പറയുന്നു.

🙏മുഖ്യമന്ത്രിയുടെ നവകേരള സദസിനു കുട്ടികളെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അഞ്ചു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

🙏നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഊരു ചുറ്റുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു. നവകേരള സദസിലൂടെ ലഭിക്കുന്ന പരാതികള്‍കൂടിയാകുമ്പോള്‍ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ ഭീമമായി വര്‍ധിക്കും.

🙏നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന്റെ പിന്‍ചക്രങ്ങള്‍ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ടില്‍ താഴ്ന്നു. മഴമൂലം ചളിനിറഞ്ഞതാണു കാരണം. എല്ലാവരും ഒത്തുപിടിച്ചു തള്ളിയും കെട്ടിവലിച്ചുമാണ് ബസ് ചളിയില്‍നിന്നു നീക്കി ഓടാവുന്ന നിലയിലാക്കിയത്.

🙏നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭ റദ്ദാക്കിയെങ്കിലും സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു പണം നല്‍കി. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നല്‍കണമെന്ന നിലപാടില്‍ സെക്രട്ടറി ഉറച്ചു നിന്നു.

🇳🇪 ദേശീയം 🇳🇪

🙏ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. നിയമനിര്‍മ്മാണത്തെ തടസപ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ ബില്‍ തിരിച്ചയക്കണം. നിയമസഭ വീണ്ടും പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്. വിധി വ്യക്തമാക്കുന്നു.

🙏ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയില്‍ രാജ്യം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിയേക്കുമെന്നാണ് ദേശീയ ദുരന്തനിവാരണസേന പറയുന്നത്.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശകുനമെന്നു പരാമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മറ്റന്നാള്‍ ആറു മണിക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ടത് സ്റ്റേഡിയത്തില്‍ മോദി ദുശകുമനമായി എത്തിയതുകൊണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

🙏പാപികള്‍ കളികാണാന്‍ എത്തിയതാണ് ഇന്ത്യയുടെ ക്രിക്കറ്റ് തോല്‍വിക്കു കാരണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകകപ്പ് ക്രിക്കറ്റ് തോല്‍വിയില്‍ മോദിയെ വിമര്‍ശിച്ചതിനു രാഹുല്‍ ഗാന്ധിക്കു നോട്ടീസ് ലഭിച്ചതിനു പിറകേയാണ് മമതയുടെ വിമര്‍ശനം.

🙏നടന്‍ പ്രകാശ് രാജിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന പ്രകാശ് രാജിനോട് ഈഡിയുടെ ചെന്നൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

🙏ഒറ്റയ്ക്കുള്ള ആദ്യ പരിശീലന പറക്കലിനിടെ പൈലറ്റ് ട്രെയിനി റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി ടാക്സിവേയില്‍ വിമാനം ഇറക്കി. നാഗ്പൂരിലെ ഡോ. ബാബാസാഹെബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായതോടെയാണ് ടാക്സിവേയില്‍ വിമാനം ഇറക്കിയത്.

🙏വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട ബാഡ്മിന്റണ്‍ പരിശീലകനെ അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ സെന്‍ട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റണ്‍ പരിശീലകനായ സൗരിപാളയം സ്വദേശി ഡി അരുണ്‍ ബ്രണ്‍ (28) ആണ് അറസ്റ്റിലായത്.

🇦🇴 അന്തർദേശീയം 🇦🇽

🙏ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്നു രാവിലെ ഏഴു മുതല്‍. ഹമാസ് ഇന്നു വൈകുന്നേരം നാലിനു കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറി. നാലു ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. ഖത്തറിന്റെ മധ്യസ്ഥതയിലാണു വെടിനിര്‍ത്തല്‍.

🙏നെതര്‍ലാന്‍ഡ്സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സിന്റെ ഫ്രീഡം പാര്‍ട്ടി അധികാരത്തിലേക്ക്. ഇസ്ലാം വിരുദ്ധ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളുള്ള നേതാവാണ് വില്‍ഡേഴ്സ്.

🏏 കായികം 🏏

🙏ആവേശം അവസാന പന്തു വരെ നീണ്ടു നിന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 2 വിക്കറ്റിന്റെ വിജയം.

🙏 ലോകകപ്പ് സ്‌ക്വാഡിലെ പ്രമുഖരില്ലാതെ ഇരു ടീമുകളും അണി നിരന്ന മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ജോഷ് ഇംഗ്ലിസ് 50 പന്തില്‍ നേടിയ 110 റണ്‍സിന്റെ കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ വിജയത്തിലേക്ക് കുതിച്ചു.

🙏 ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ അമ്പയര്‍ അവസാന പന്ത് നോബോള്‍ വിളിച്ചതോടെ സിക്‌സര്‍ പറത്തിയ സിക്‌സര്‍ കൂടാതെതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.

Advertisement