യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമാണം: മൂഖ്യ സൂത്രധാരൻ ജെയ്‌സൺ ഒളിവിൽ

Advertisement

കാസർകോട്:
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കിയതിന്റെ മുഖ്യസൂത്രധാരൻ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ജെയ്‌സൺ തോമസ് ആണെന്ന് പോലീസ്. തെളിവ് ലഭിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെ ജെയ്‌സൺ ഒളിവിൽ പോയെന്നും പോലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയാകില്ലെന്ന വിലയിരുത്തലിലാണ് പോലീസ്.

വ്യാജ ഐഡി കാർഡ് നിർമാണത്തിന്റെ തുടക്കം എവിടെ നിന്നാണെന്നതിന് ഉൾപ്പെടെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അതെല്ലാം കോടതിയിൽ തന്നെ തെളിയിക്കാനാകുമെന്നും പോലീസ് കരുതുന്നു. തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്‌സൺ തോമസാണ് മദർ കാർഡ് ഉപയോഗിച്ച് വ്യാജ കാർഡുകളുടെ നിർമാണം തുടങ്ങിയതെന്നാണ് പോലീസ് കണ്ടെത്തൽ.

Advertisement