പോലീസുകാരും നാട്ടുകാരും ചേർന്ന് കെട്ടിവലിച്ച് നവകേരള ബസ്… സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ

Advertisement

നവകേരള യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ചെളിയിൽ പുതഞ്ഞു. വയനാട് മാനന്തവാടിയിൽ നവകേരള സദസ്സ് സംഘടിപ്പിച്ച വേദിക്കരികിൽ വച്ചാണ് സംഭവമുണ്ടായത്. കെട്ടിവലിച്ചാണ് ചെളിയിൽ നിന്ന് ബസ് പുറത്തെടുത്തത്. 

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. മന്ത്രിമാർ ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്. പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേർന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു. കഴിഞ്ഞ രാത്രി പെയ്ത മഴയേത്തുടർന്നാണ് ഇവിടെ ചെളി നിറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.