വരൻ ഉണ്ടോ?വധു റെഡിയാണ്;നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാര്‍; നന്ദിനി

Advertisement

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. നാല്‍പത്തി മൂന്ന് കാരിയായ നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്.
പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിൻവലിച്ചതെന്ന് പറയുകയാണ് നന്ദിനി. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇറിറ്റേറ്റഡ് ആകുമോ എന്ന് ചോദിച്ചപ്പോള്‍, ‘ഇല്ല എന്നായിരുന്നു നടിയുടെ പ്രതികരണം. ‘ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്.

വിവാഹിത ആകാത്തതും ഞാൻ കൂളായി ആണ് എടുക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്. തനിച്ച്‌ ജീവിക്കുന്നതും നല്ല കാര്യമാണ്’- താരം പറഞ്ഞു. എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നെന്നും ആ വേദനയോട് ഞാൻ പിന്നെ യോജിച്ചു തുടങ്ങിയെന്നും നന്ദിനി കൂട്ടിച്ചേര്‍ത്തു.

Advertisement