സിപിഎം വളയം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ബലാത്സംഗ ശ്രമത്തിന് കേസ്; പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ

Advertisement

കോഴിക്കോട്:സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ ബലാത്സംഗ ശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് കേസ്. പാർട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി അതിക്രമം കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആരോപണം ഉയർന്നപ്പോൾ തന്നെ ജിനീഷിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.