നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; കത്ത് വന്നത് വയനാട് ദളത്തിന്റെ പേരിൽ

Advertisement

കോഴിക്കോട്:
കോഴിക്കോട് നടക്കുന്ന നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കലക്ടർക്കാണ് കത്ത് കിട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പോലീസ് പറയുന്നു.


ഇന്ന് മുതൽ മൂന്ന് ദിവസം കോഴിക്കോട് ജില്ലയിലാണ് നവകേരള സദസ് പര്യടനം നടത്തുന്നത്. രാവിലെ 11 മണിക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകുന്നേരം നാലരക്ക് മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് നാരായണ നഗർ ഗ്രൗണ്ടിലും നടക്കും.