തൃശ്ശൂരിൽ ഹോട്ടലിനും ഹോട്ടലുടമയുടെ വീടിനും നേർക്ക് പെട്രോൾ ബോംബേറ്; അഞ്ച് പേർ അറസ്റ്റിൽ

Advertisement

തൃശ്ശൂർ: പൂമലയിൽ ചായ നൽകാത്തതിന് ഹോട്ടലിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ അഞ്ച് പേർ പിടിയിൽ. പൂമല സ്വദേശി അരുണിന്റെ വീടിനും ഹോട്ടലിനും നേർക്കാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. ഹോട്ടൽ അടച്ച സമയമായതിനാൽ പ്രതികൾക്ക് ഇവിടെ നിന്ന് ചായ നൽകിയിരുന്നില്ല. തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് ഹോട്ടലിന് നേരെ പെട്രോൾ ബോംബേറുണ്ടായത്. രാവിലെ ആറ് മണിക്ക് വീടിന് നേർക്കും പെട്രോൾ ബോംബെറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സനൽ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.