മുല്ലെപ്പെരിയാർ ജലനിരപ്പ് 136 അടിയായി;ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്

Advertisement

കുമളി:
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. സാങ്കേതിക നടപടികളുടെ ഭാഗമായി തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് പരമാവധി സംഭരണശേഷി.