നവകേരള സദസിനെതിരെ കേന്ദ്ര സഹമന്ത്രി ആഞ്ഞടിക്കുമ്പോൾ തിരുവനന്തപുരത്ത് സംഘാടക ഉപസമിതി ചെയര്‍മാനായി ബിജെപി നേതാവ് 

Advertisement

തിരുവനന്തപുരം: നവകേരള സദസിനെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ഇന്ന് വൈകിട്ട് തിരുവല്ലയിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പ്രസംഗിച്ചതിന് പിറകെ തിരുവനന്തപുരം ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിൻ്റെ നേതൃനിരയിൽ ബി.ജെ.പി. അംഗം. മംഗലപുരം പഞ്ചായത്തംഗം കൂടിയായ തോന്നയ്ക്കൽ രവിയാണ് നവകേരള സദസ്സിന്റെ സബ് കമ്മിറ്റിയുടെ ചെയർമാൻ.

ബി.ജെ.പി. നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചാലും പരിപാടിയിൽനിന്ന് മാറിനിൽക്കില്ലെന്ന് രവി അറിയിച്ചു. നവകേരള സദസ്സിനെ രാഷ്ട്രീയമായി കാണരുത്. പാർട്ടി എതിർത്താലും സദസ്സിൽ പങ്കെടുക്കും. ജനങ്ങളുടെ പ്രശ്നം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും തോന്നയ്ക്കൽ രവി വ്യക്തമാക്കി.

ബി.ജെ.പി.യുടെ മൂന്ന് അംഗങ്ങളും യു.ഡി.എഫിലെ ഒരംഗവും പഞ്ചായത്തിൽ നടക്കുന്ന നവകേരള സദസ്സിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. നിലവിൽ ബി.ജെ.പി. നേതൃത്വം ഇദ്ദേഹത്തിനെതിരേ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.