തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വൻ്റി 20 മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. 6.30 ൻ്റെ സ്പൈസ്ജെറ്റിലാണ് താരങ്ങൾ എത്തിയത്. നാളെ ഇരു ടീമുകളും ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതൽ നാലുമണിവരെ ഓസ്ട്രേലിയൻ ടീമിന്റെയും, അഞ്ചുമണി മുതൽ 8 മണി വരെ ഇന്ത്യൻ ടീമിന്റെയും പരിശീലനം നടക്കും. ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് ട്വൻ്റി- 20 മത്സരം. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.