പരിശോധനയ്ക്കിടെ എസ് ഐ യുടെ മൊബൈൽ നശിപ്പിക്കാൻ ശ്രമം

Advertisement

തിരുവനന്തപുരം: ധനുവച്ചപുരത്ത് പരിശോധനക്കിടെ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ യുടെ ഫോൺ നശിപ്പിക്കാൻ ശ്രമം. നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് യാത്രികനെ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ജില്ലാ ഡാൻസാഫ് ടീമിലെ എസ്.ഐ ഷിബുവിൻ്റെ ഫോൺ തകർക്കാൻ ശ്രമിച്ചത്. ധനുവച്ചപുരം ഐടിഐ യിലെ വിദ്യാർത്ഥിയാണ് എസ്ഐക്ക് നേരെ കൈയേറ്റം നടത്തിയത്. ദിവസങ്ങൾക്കു മുൻപ് ധനുവച്ചപുരം പെട്രോൾ പമ്പിൽ വച്ച് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മേഖലയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുകൾ ഉപയോഗിച്ച് ലഹരി വില്പന വ്യാപകം എന്ന പരാതിയെ തുടർന്നുള്ള പരിശോധനയ്ക്കിടെയായിരുന്നു അക്രമം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.