പഴയകുന്നുമ്മേൽപഞ്ചായത്തിൽ വിജിലൻസ് പരിശോധന

Advertisement

തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. കോൺഗ്രസ് പഞ്ചായത്തംഗം ഗ്രാമസഭാ പട്ടിക തിരുത്തി മറ്റൊരാൾക്ക് ആനുകൂല്യം നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിലാണ് വിജിലൻസ് പരിശോധന.
മഞ്ഞപ്പാറ വാർഡ് ഗ്രാമസഭയുടെ മിനിറ്റ്സിൽ തിരുത്തൽ വരുത്തി പഞ്ചായത്തംഗം എം.ജെ ഷൈജ ക്രമവിരുദ്ധമായി ആനുകൂല്യം നൽകിയെന്നാണ് പരാതി.ഗുണഭോക്താവായ ആനന്ദവല്ലിയാണ് വിജിലൻസിൽ പരാതി നൽകിയത്. ലിസ്റ്റിൽ ആനന്ദവല്ലി ഒന്നാം പേരുകാരിയായിരുന്നു. ഇവരുടെ പേര് തിരുത്തി മൂന്നാം പേരുകാരിയായ മറ്റൊരാളിന് ആനുകൂല്യം നൽകിയെന്നും അവർ ഗ്രാമസഭയിൽ പങ്കെടുക്കുകയോ അപേക്ഷ നൽകുകയോ ചെയ്തിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഫയലുകൾ കൊണ്ടുപോയ വിജിലൻസ് പരിശോധയ്ക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.