മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണി,കേരളത്തിൽ നിന്ന് ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തു

Advertisement

തിരുവനന്തപുരം. മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിൽ നിന്ന് ഒരാളെ കൂടി ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു.

കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻ (23) ആണ് കസ്റ്റഡിയിൽ എടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്ന ആളാണ്‌ ഫെബിൻ. ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എടിഎസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയിൽ വഴിയിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്