പാലക്കാട്‌ വീണ്ടും കുട്ടികളുടെ കൂട്ടയടി

Advertisement

പാലക്കാട്‌. കുമരനെല്ലൂരിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി ബഹളമായി. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഘർഷം. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക്‌ നാശനഷ്ടമുണ്ടായി. അനിയന്ത്രിതമായാണ് തെരുവിലെ ഏറ്റുമുട്ടല്‍ നടന്നത്. നാട്ടുകാര്‍ പകച്ചുപോകും വിധമാണയിരുന്നു കുട്ടികളുടെ പോരാട്ടം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതായിരുന്നു കാരണം. എട്ടു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ചേരിതിരിഞ്ഞ് നീണ്ടുനിന്ന കൂട്ടയടിയിലേക്ക് എത്തി

കുമരനെല്ലൂർ സെൻററിലെ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തായിരുന്നു
മർദ്ദനം. തൃത്താല പോലീസ് സംഭവസ്ഥലത്തെത്തി വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കി

Advertisement