ഇടുക്കി. നെടുംകണ്ടത്ത് കോൺഗ്രസ് പ്രവർത്തകനെ കേരള കോൺഗ്രസ് എം പ്രവർത്തകൻ കുത്തി പരിക്കേൽപ്പിച്ചു. മരണവീട്ടിൽ വച്ച് ഉണ്ടായ സംഘർഷത്തിനിടെയാണ് കത്തിക്കുത്ത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തി.
ഇന്നലെ രാത്രി 12 മണിക്കാണ് നെടുങ്കണ്ടം സ്വദേശി ഫ്രിജോയേ ജിൻസൺ കുത്തി പരിക്കേൽപ്പിക്കുന്നത്. നെടുങ്കണ്ടം കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് ആരോപണം. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമാണ് ജിൻസൺ.
വ്യക്തിപരമായ പ്രശ്നങ്ങളെ കോൺഗ്രസ് രാഷ്ട്രീയമാക്കുന്നു എന്നാണ് കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വത്തിന്റെ മറുപടി.ബൈറ്റ്:ജോസ് പാലത്തിനാൽ, പ്രസിഡൻറ് കേരള കോൺഗ്രസ് എം. ഫ്രിജോ നെടുങ്കണ്ടത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിൻസന്റെ അറസ്റ്റ് നെടുങ്കണ്ടം പോലീസ് രേഖപ്പെടുത്തി.