ആറായി പകുത്തു നല്‍കിയ കാരുണ്യം

Advertisement

തിരുവനന്തപുരം . സെല്‍വിന്‍ ആറു കുടുംബങ്ങള്‍ക്ക് ഇന്ന് ജീവദാതാവാണ്. മാധ്യമങ്ങൾക്ക് മുൻപിൽ വരാതെ
രണ്ടു ചെറിയ കുട്ടികളുമായി സെൽവിന്റെ ഭാര്യ ഗീത തോരാത്ത കണ്ണീരോടെ ഇന്ന് തമിഴ്നാട്ടിലേക്കു മടങ്ങുകയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിയും ആരോഗ്യ പ്രവർത്തകനുമായ
സെൽവിൻ ശേഖർ ആറു മനുഷ്യർക്കാണ് പുതുജീവൻ നൽകുന്നത്.കായംകുളം സ്വദേശിയായ ഹരി നാരായണന് ഹൃദയം
നൽകിയതിന് പുറമേ വൃക്കകളും,കണ്ണുകളും, പാൻക്രിയാസും ദാനം നൽകും. അതീവ ദുഖത്തിലും
നഴ്‌സ്് ആയ ഗീതയാണ് മനുഷ്യസ്നേഹത്തിന്റെ മാതൃകയായത്.

36 വയസ്സുള്ള സെൽവിൻ ശേഖറിന്റെ ഹൃദയം
16 വയസ്സുള്ള ഹരിനാരായണന്.ആ കാരുണ്യത്തിന് കേരളം നന്ദി പറയുമ്പോൾ
സെൽവിന്റെ കുടുംബം തിരുവനന്തപുരത്തുണ്ട്.അപ്രതീക്ഷിത വിയോഗത്തിന്റെ തീരാ ദുഖവും പേറി.

കന്യാകുമാരി വിളവിൻകോട് സ്വദേശിയായ
സെൽവിൻ നവംബർ 21 നാണു കടുത്ത തലവേദനയെ തുടർന്നു കിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്.
തലച്ചോറിലെ രക്തസ്രാവം കാരണം
24 ന് മരിച്ചു.ആരോഗ്യ പ്രവർത്തകയായ സെൽവിന്റെ ഭാര്യ ഗീത അവയവദാനത്തിന് സന്നദ്ധത അറിയിച്ചു.ഹൃദയം ഹരി നാരായണന്.ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക്‌.ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്ക്‌.കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക്.
അങ്ങനെ ആറു പേരിൽ സെൽവിൻ ശേഖർ ജീവിക്കും.സെൽവിന്റെ കുടുംബത്തെ ചേർത്തു പിടിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

Advertisement