കൊല്ലം: ‘ ജനയുഗ’ത്തിൻ്റ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ എൻ ഗോപിനാഥൻ നായരുടെ (ജനയുഗം ഗോപി ) ജന്മശതാബ്ദി കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി ആലോഷിക്കുന്നു. ഡിസംബർ ഒന്നിന് വൈകിട്ട് 4.30ന് കടപ്പാക്കടയിലെ ലൈബ്രറി ഹാളിൽ ചേരുന്ന സമ്മേളനം ‘ജനയുഗം’ എഡിറ്റർ രാജാജി മാത്യൂസ് തോമസ് ഉദ്ഘാടനം ചെയ്യും. കമ്പിശ്ശേരി കരുണാകരൻ ലൈബ്രറി പ്രസിഡൻ്റ
സി ആർ ജോസ് പ്രകാശ് അധ്യക്ഷനാകും. മുൻ
എം പി. കെ.സുരേഷ് കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടി
ഡി. സുകേശൻ, ഡോ. ആശാ ഗോപിനാഥ്, കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ്, വൈസ് പ്രസിഡൻ്റ് എ സതീശൻ എന്നിവർ പ്രസംഗിക്കും.ജനയുഗം ആദ്യകാല പത്രപ്രവർത്തകരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.