മുൻ മന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇഡിയ്ക്ക് അനുമതി

Advertisement

കൊച്ചി.കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിയ്ക്ക് അനുമതി നൽകി ഹൈക്കോടതി. ഐസക്കിന് സമൻസ് അയയ്ക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മുൻ ഇടക്കാല ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് കോടതി നടപടി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

തോമസ് ഐസക്കിനടക്കം പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി അനുമതി നൽകിയത്.
മസാലബോണ്ട് ഇറക്കിയതിൽ ഫെമ നിയമ ലംഘനം ഉണ്ടായിട്ടില്ലെന്നും റിസർവ്വ് ബാങ്ക് അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നുമാണ് തോമസ് ഐസക്കിന്റെ വാദം.

Advertisement